SignIn
Kerala Kaumudi Online
Saturday, 21 September 2024 3.00 AM IST

പൊക്കമില്ലായ്മയാണെന്റെ പൊക്കം, ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി ശിവ്‌പാൽ

Increase Font Size Decrease Font Size Print Page

gattipalli-shivpal

ഹൈദരാബാദ് : ഡ്രൈവിംഗ് ലൈസൻസ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പൊക്കം കുറഞ്ഞ വ്യക്തിയെന്ന നേട്ടം സ്വന്തമാക്കി ഗട്ടിപ്പള്ളി ശിവ്‌പാൽ. ഹൈദരാബാദ് സ്വദേശിയാണ് ഇദ്ദേഹം. മൂന്നടിയോളം മാത്രമാണ് ഈ 42കാരന്റെ ഉയരം. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ശി‌വ്‌പാലിന് ജോലി. ഭിന്നശേഷിക്കാരനായതിനാൽ പലരും ജോലി തരാൻ മടിച്ചതായും ഒരു സുഹൃത്താണ് ജോലി തരപ്പെടുത്തി നൽകിയതെന്നും ശിവ്‌പാൽ പറയുന്നു. ഒരു സിനിമയിലും ഒരു സീരിയലിലും ശിവ്‌പാൽ അഭിനയിച്ചിട്ടുണ്ട്. ഒരു അമേരിക്കൻ വ്ലോഗറിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കാറിന്റെ സീറ്റുകളിൽ മോഡിഫിക്കേഷൻ നടത്തിയാണ് ശിവ്‌പാൽ ഡ്രൈവിംഗ് പഠിച്ചത്.

പൊക്കക്കുറവിന്റെ അപഹാസ്യനായിട്ടുണ്ടെന്നും എന്നാൽ ഇന്ന് ലിംക ബുക്ക് ഒഫ് റെക്കാഡ്സ് ഉൾപ്പെടെയുള്ളവയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിന്റെ സന്തോഷത്തിലാണ് താനെന്നും ശിവ്‌പാൽ പറയുന്നു. ഡ്രൈവിംഗ് പരിശീലനത്തിനായി പൊക്കക്കുറവുള്ള നിരവധി പേർ തന്നെ സമീപിക്കുന്നുണ്ടെന്നും ശിവ്‌പാൽ കൂട്ടിച്ചേർത്തു. അടുത്ത വർഷത്തോടെ ഭിന്നശേഷിയുള്ളവർക്കായി ഒരു ഡ്രൈവിംഗ് സ്കൂൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, GATTIPALLI SHIVPAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.