കൊല്ലം: കുണ്ടറ വലിയവിള ഫൗണ്ടേഷന്റെയും സെന്റ് ജോസഫ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സെന്റ് ജോസഫ് ഹോംസിന്റെയും സംയുക്ത ആഭിമുഖ്യത്തിലിലുള്ള 'തലചായ്ക്കാനൊരിടം' ഭവന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പേരയം ഗ്രാമപഞ്ചായത്തിലെ നിർദ്ധന കുടുംബത്തിന് വീട് വച്ച് നൽകും.
2022 ജൂലായ് 15ന് നിർമ്മാണം പൂർത്തിയാക്കും. പദ്ധതിയുടെ പ്രഖ്യാപനവും സമർപ്പണ പത്രത്തിന്റെ കൈമാറ്റവും ഇന്നു നടക്കും. രാവിലെ 10.30ന് കുണ്ടറ കുമ്പളം സെന്റ് ജോസഫ് ഇന്റർനാഷണൽ അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ വലിയവിള ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോസഫ് ഡി.ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിക്കും. കൊല്ലം രൂപത മെത്രാൻ ഡോ.പോൾ ആന്റണി മുല്ലശേരി ഭവന പ്രഖ്യാപനവും ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും നിർവഹിക്കും. ഫൗണ്ടേഷൻ സെക്രട്ടറി സ്മിതാ രാജൻ പദ്ധതി വിശദീകരിക്കും. പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര എഗ്രിമെന്റ് കൈമാറും. വൈസ് പ്രസിഡന്റ് സോഫിയ ഐസക്, ഗ്രാമപഞ്ചായത്തംഗം രമേശ് കുമാർ, ഫാ.സോളു കോശി രാജു, കെ.എസ്.പ്രവീൺകുമാർ, ഫാ.ബെഞ്ചമിൻ പള്ളിയാടിയിൽ, ഷിബു വടക്കടത്ത് എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |