തിരുവനന്തപുരം: ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ് ഏർപ്പെടുത്തിയ 2020ലെ കേരളീയം - വി.കെ.മാധവൻകുട്ടി മാദ്ധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദൃശ്യമാദ്ധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് പ്രശാന്ത് രഘുവംശത്തിനും (ഏഷ്യാനെറ്റ് ന്യൂസ്, ഡൽഹി)) അച്ചടിമാദ്ധ്യമ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് കമാൽ വരദൂരിനും(ചന്ദ്രിക) ലഭിച്ചു. അച്ചടിമാദ്ധ്യമങ്ങളിലെ മികച്ച റിപ്പോർട്ടിംഗിനുള്ള അവാർഡ് അനു എബ്രഹാമിനും (മാതൃഭൂമി) ദൃശ്യമാദ്ധ്യമങ്ങളിലെ മികച്ച റിപ്പോർട്ടിംഗിനുള്ള അവാർഡ് അലക്സ് റാം മുഹമ്മദിനുമാണ് ( 24 ന്യൂസ്). 50,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.17ന് വൈകിട്ട് 5.30ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു അവാർഡുകൾ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |