യുവ നായിക അനു സിതാരയുടെ അനുജത്തി അനു സോനാര ആദ്യമായി കാമറയ്ക്ക് മുന്നിലെത്തുന്ന ചിറക് എന്ന മ്യൂസിക്കൽ ആൽബത്തിന്റെ ആദ്യ പോസ്റ്ററെത്തി.എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ വൈശാഖ്. സി. വടക്കേവീട് നിർമ്മിച്ചിരിക്കുന്ന ഈ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് സാനിയാസാണ്. നിതിൻ ശ്രീനിവാസന്റെ വരികൾക്ക് സോമസുന്ദർ ഈണമിട്ടിരിക്കുന്നു. ആലാപനം: മെഹ്റിൻ. ഛായാഗ്രഹണം: വിഷ്ണു. എം. പ്രകാശ്.നാല് ചുവരുകൾക്കുള്ളിൽ ചിറകൊതുക്കിയ മാടപ്രാവുകളിലൂടെ എന്നാണ് ആൽബത്തിന്റെ ടാഗ് ലൈൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |