മല്ലിക സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി സുമേഷ് ലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഹ്രസ്വചിത്രമാണ് ബഹുമാനിച്ച് പോയൊരമ്മ. ഒരു സംഭവകഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ഹ്രസ്വചിത്രത്തിൽ മല്ലിക സുകുമാരന്റെ ശക്തമായ അമ്മ കഥാപാത്രമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. സി ബി ഫിലിംസിന്റെ ബാനറിൽ ബിജു ചേളിപ്പമ്പിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ബിബിൻ ബെന്നിയാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ഇക്ബാൽ പാനായിക്കുളം, മേക്കപ്പ് മനോജ് അങ്കമാലി, കല: :പ്രദീപ് എം.വി. വസ്ത്രാലങ്കാരം: മാലിനി ചന്ദ്രബോസ്. വാർത്താ പ്രചാരണം: എ. എസ്. ദിനേശ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |