ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ന്യൂകാസിലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ലിവർപൂൾ വിജയക്കുതിപ്പ് തുടരുന്നു. നിലവിലെ ചാമ്പ്യൻമാരും പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരുമായ മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു പോയിന്റിന്റെ മാത്രം വ്യത്യാസമാണ് ലിവർപൂളിനുള്ളത്. മുൻ ലിവർപൂൾ താരം കൂടിയായ ജോൺജൊ ഷെൽവി 7-ാം മിനിട്ടിൽ തന്നെ ന്യൂകാസിലിനെ മുന്നിലെത്തിച്ചു.എന്നാൽ 21-ാം മിനിട്ടിൽ ജോട്ടയും 25-ാം മിനിട്ടിൽ സലയും നേടിയ ഗോളുകളുടെ പിൻബലത്തിൽ സ്വന്തം തട്ടകമായ ആൻഫീൽഡിൽ ലിവർ ന്യൂകാസിലിന്റെ കൈയിൽ നിന്ന് ലീഡ് തട്ടിയെടുത്തു. 87-ാം മിനിട്ടിൽ തീപാറും ലോംഗ് റേഞ്ച് ഷോട്ടിലൂടെ അലക്സാണ്ടർ അർനോൾഡ് ലിവറിന്റെ ഗോൾപട്ടിക പൂർത്തിയാക്കി.മറ്റൊരു മത്സരത്തിൽ എവർട്ടണിനെതിരെ 1-1ന്റെ സമനിലയിൽ കുരുങ്ങിയത് കിരീടപോരാട്ടത്തിൽ ചെൽസിക്ക് തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |