കൊട്ടാരക്കര: പ്രധാനമന്ത്രിയുടെ ഉജ്ജ്വൽ യോജനയിൽ ഉൾപ്പെടുത്തി നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യമായി പാചക വാതക കണക്ഷനുകൾ വിതരണം ചെയ്തു. ബി.ജെ.പി കുളക്കട വാർഡ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് മണ്ഡലം പ്രസിഡന്റ് പി.എസ്. ഷാലു ഉദ്ഘാടനം ചെയ്തു. രണ്ടാം ഘട്ടത്തിൽ ആറ് കുടുംബങ്ങൾക്കാണ് കണക്ഷൻ നൽകിയത്. ഒന്നാം ഘട്ടത്തിൽ കുളക്കടയിലുള്ള പത്തു കുടുംബങ്ങൾക്ക് ഗ്യാസ് കൺക്ഷൻ നൽകിയിരുന്നു. വ്യാപാരി വ്യവസായി സംഘ് ജില്ലാ കൺവീനർ കുളക്കട വേണു അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ സന്ധ്യ എസ്. നായർ, എ. ഹരികൃഷ്ണൻ, ആർ. ശ്രീരാജ്, രഞ്ജിത്ത്, കല്ലൂർ സുരേഷ്, ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |