SignIn
Kerala Kaumudi Online
Friday, 26 April 2024 11.15 AM IST

ഡോ. പി.എ. ഇബ്രാഹിം ഹാജി അന്തരിച്ചു

ibrahim

കോഴിക്കോട്: പ്രമുഖ വ്യവസായിയും ഇന്ത്യയിലും ഗൾഫിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖല തീർത്ത പെയ്സ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി (78) അന്തരിച്ചു. മലബാർ ഗ്രൂപ്പിന്റെയും മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സഹ ചെയർമാനാണ്.

മസ്തിഷ്‌കാഘാതത്തെ തുടർന്ന് 11ന് ദുബായ് ഹെൽത്ത് കെയർ സിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെ മിംസിലേക്ക് മാറ്റി. ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
ഇൻഡസ് മോട്ടോർ കമ്പനി സ്ഥാപകനാണ്. മംഗലാപുരത്ത് പി.എ കോളേജ് ഉൾപ്പെടെ അഞ്ച് സ്ഥാപനങ്ങളുണ്ട്. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടറായിരുന്നു.
കാസർകോട് പള്ളിക്കരയിൽ അബ്ദുല്ല ഹാജി - ആയിശ ദമ്പതികളുടെ മകനായി 1943 സെപ്തംബർ ആറിനാണ് ജനനം. 1966 ൽ ഗൾഫിലെത്തിയ അദ്ദേഹം വൈകാതെ ടെക്‌സ്‌റ്റൈൽ, ജുവല്ലറി, ഗാർമെന്റ്‌സ് തുടങ്ങി ഒട്ടേറെ മേഖലയിൽ വ്യവസായങ്ങൾ പടുത്തുയർത്തി. 1999-ൽ പെയ്സ് ഗ്രൂപ്പിലൂടെ വിദ്യാഭ്യാസ മേഖലയി
ലേക്കും ചുവടുവച്ചു. ഇപ്പോൾ 25 രാജ്യങ്ങളിലെ ഏതാണ്ട് 20,000 വിദ്യാർത്ഥികൾ വിവിധ സ്ഥാപനങ്ങളിലായി

പഠിക്കുന്നു.

ഭാര്യമാർ: വി. മറിയം, വി. സാജിദ. മക്കൾ: അബ്ദുൽ ലത്തീഫ്, മുഹമ്മദ് ഷാഫി, ആയിഷ ഹാഷിം, അബ്ദുള്ള ഇബ്രാഹിം,
അമീൻ ഇബ്രാഹിം (മലബാർ ഗ്രൂപ്പ് കോർപ്പറേറ്റ് ഹെഡ്, മാർക്കറ്റിംഗ് ), മുഹമ്മദ് സൽമാൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം, ഹയ ഫാത്തിമ.
സഹോദരങ്ങൾ: പി.എ. അബൂബക്കർ ഹാജി, പി.എ. ഹംസ,
ബീഫാത്തിമ, പരേതരായ പി.എ. അബ്ദുറഹ്‌മാൻ ഹാജി, പി.എ. ഫസലുള്ള ഹാജി, പി.എ. അബ്ബാസ് ഹാജി.
കബറടക്കം മഞ്ചേരി വെട്ടേക്കോട് നജ്മുൽ ഹുദ മദ്രസ കബർസ്ഥാനിൽ നടന്നു.

 അതുല്യസംഭാവനകൾ എന്നും

ഓർക്കും: എം.പി. അഹമ്മദ്
സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഡോ. പി.എ.
ഇബ്രാഹിം ഹാജി അർപ്പിച്ച അതുല്യസംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്ന് മലബാർ ഗ്രൂപ്പ്
ചെയർമാൻ എം.പി. അഹമ്മദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ വേർപാട് കമ്പനിക്ക് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.