ചിത്രീകരണം നവോദയയിൽ; താര നിരയിൽ മാറ്റം
മോഹൻലാൽ സംവിധായകനാകുന്ന ബാറോസിന്റെ ചിത്രീകരണം എറണാകുളം കാക്കനാട്ടെ നവോദയ സ്റ്റുഡിയോയിൽ വീണ്ടും തുടങ്ങി. ഒരുമാസത്തോളം നവോദയയിൽ ഷൂട്ടിംഗ് ഉണ്ടാവും. തുടർന്ന് ഗോവയിലേക്ക് ഷിഫ്ട് ചെയ്യും.
നിധി കാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെൺകുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥയാണ് ബറോസ് പറയുന്നത്.
രണ്ടാം ലോക് ഡൗണിന് മുൻപാണ് ബറോസിന്റെ ചിത്രീകരണം എറണാകുളത്ത് തുടങ്ങിയത്. പൃഥ്വിരാജും പുതുമുഖ ബാലതാരം ഷെയ്ല മക്ഫ്രീയുമാണ് ആദ്യ ഷെഡ്യൂളിൽ മോഹൻ ലാലിനൊപ്പം അഭിനയിച്ചത്. ഡേറ്റുകൾ ഏറെ മാറിയതിനാൽ പൃഥ്വിരാജ് ഇനി ബറോസിന്റെ ഭാഗമാകാൻ സാധ്യതയില്ലെന്നാണ് സൂചന. ഷെയ്ലയ്ക്ക് പകരം മറ്റൊരു പുതുമുഖ ബാലതാരം മായ അഭിനയിക്കും.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ജിജോയാണ്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. സംഗീതം: ലിഡിയൻനാദസ്വരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |