ന്യൂഡൽഹി: 2021 വർഷത്തെ നീറ്റ് കൗൺസലിംഗ് വൈകുന്നതിൽ പ്രതിഷേധിച്ച് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തിയ ഡൽഹിയിലെ റസിഡന്റ് ഡോക്ടർമാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. വനിതാ ഡോക്ടർമാരെ പുരുഷ പൊലീസുകാർ മർദ്ദിച്ചതായും വാഹനത്തിലേക്ക് വലിച്ചിഴച്ചതായും ഫെഡറേഷൻ ഒഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.മനീഷ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് എല്ലാ ആരോഗ്യ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഷഹീദ് പാർക്കിൽ നിന്നും ആരംഭിച്ച മാർച്ച് സുപ്രീം കോടതിയിലേക്കുള്ള വഴി മദ്ധ്യേ പൊലീസ് തടയുകയായിരുന്നു. കസ്റ്റഡിയിലെടുത്തവരുമായി പോകുകയായിരുന്ന പൊലീസ് വാഹനം ഡോക്ടർമാർ തടഞ്ഞതോടെ രംഗം അല്പസമയത്തേക്ക് സംഘർഷഭരിതമായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |