SignIn
Kerala Kaumudi Online
Thursday, 19 September 2024 2.19 PM IST

കുടുംബശ്രീയിൽ ഇനി തിരഞ്ഞെടുപ്പുത്സവം

Increase Font Size Decrease Font Size Print Page
t

 അയൽക്കൂട്ടം അദ്ധ്യക്ഷരെ തിരഞ്ഞെടുത്തു

കൊല്ലം: ജില്ലയിലെ മൂന്നു ലക്ഷം വനിതകൾ പങ്കെടുക്കുന്ന ജില്ലാതല കുടുംബശ്രീ പൊതുതിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു. ആദ്യഘട്ടമെന്നോണം അയൽക്കൂട്ടം അദ്ധ്യക്ഷരുടെ തിരഞ്ഞെടുപ്പ് നടന്നു. ഇവരുടെ നേത്യത്വത്തിലാണ് ജനുവരി 7 മുതൽ 13 വരെ അയൽക്കൂട്ടം തിരഞ്ഞെടുപ്പ് നടക്കുക.

പ്രസിഡന്റ്, സെക്രട്ടറി, മൂന്നു ഉപസമിതി കൺവീനർമാർ ഉൾപ്പെടെ 5 പേരെയാണ് അയൽക്കൂട്ടങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുക. ജനുവരി 16 മുതൽ 20 വരെ നടക്കുന്ന എ.ഡി.എസ് തിരഞ്ഞെടുപ്പിൽ അയൽക്കൂട്ടങ്ങളിൽ നിന്നുള്ള 5 പേർക്കായിരിക്കും വോട്ടവകാശം. ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സെക്രട്ടറി എന്നിവർ ഉൾപ്പെടെ 11 അംഗ കമ്മിറ്റിയെ എ.ഡി.എസിലേക്ക് തിര‌ഞ്ഞെടുക്കും. എ.ഡി.എസ് കമ്മിറ്റിയംഗങ്ങൾ ചേർന്നാണ് സി.ഡി.എസ് തിരഞ്ഞെടുപ്പ് നടത്തുക. ജനുവരി 25 ന് നടക്കുന്ന സി.ഡി എസ് തിരഞ്ഞെടുപ്പിൽ ചെയർപേഴ്സണെയും വൈസ് ചെയർപേഴ്സണെയും എ.ഡി.എസുകളുടെ എണ്ണത്തിന് ആനുപാതികമായി ഭരണസമിതിയെയും തിരഞ്ഞെടുക്കും. 26ന് പുതിയ ഭരണസമിതി അധികാരമേൽക്കും.

മൂന്നു വർഷമാണ് ഭരണസമിയിയുടെ കാലാവധി. ജില്ലയിൽ 12 സി.ഡി.എസ് ചെയർപേഴ്സൺ സ്ഥാനങ്ങൾ പട്ടിജാതി വിഭാഗത്തിനും ഒരെണ്ണം പട്ടികവർഗ വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. നിലവിലുളള സംവരണ മണ്ഡലങ്ങൾ ഒഴിവാക്കി നറുക്കെടുപ്പിലൂടെ പുതിയ മണ്ഡലങ്ങൾ നിശ്ചയിച്ച് അടുത്ത ദിവസം വിജ്ഞാപനം പുറപ്പെടുവിക്കും.

 സ്ഥാനങ്ങൾക്ക് കാലാവധി

അയൽക്കൂട്ടം പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിൽ തുടർച്ചയായി മൂന്നു തവണ മാത്രമേ ഒരാൾക്ക് മത്സരിക്കാനാവൂ. നേതൃത്വം വഹിക്കാൻ ആളില്ലാതെ വന്നാൽ അയൽക്കൂട്ട തീരുമാനപ്രകാരം ഇളവ് നൽകാം. എ.ഡി.എസ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിൽ തുടർച്ചയായി 2 തവണ മാത്രമേ അവസരമുള്ളൂ. ഭരണസമിതി അംഗങ്ങൾക്ക് ഇത് ബാധകമല്ല. സി.ഡി.എസ് ചെയർപേഴ്സൺ സ്ഥാനത്ത് തുടർച്ചയായി രണ്ടു തവണ മാത്രം തുടരാം.

 പരാതി നൽകാം

അയൽക്കൂട്ടം, എ.ഡി.എസ് തിരഞ്ഞെടുപ്പ് പരാതികൾ മൂന്നു ദിവസത്തിനുള്ളിൽ അതതു സി.ഡി.എസ് വരണാധികാരിക്ക് നൽകണം. സി.ഡി.എസ് തിരഞ്ഞെടുപ്പ് പരാതികൾ 5 ദിവസത്തിനുള്ളിൽ കുടുംബശ്രീ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നൽകിയിരിക്കണം.

..................................

 ജില്ലയിൽ ആകെ വോട്ടർമാർ: 3,10,196

 ആകെ അയൽക്കൂട്ടങ്ങൾ: 23,425

 എ.ഡി.എസ്: 1417

 സി.ഡി.എസ്: 74

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.