ശിവഗിരി: 89-ാമത് ശിവഗിരി തീർത്ഥാടനത്തിൽ തീർത്ഥാടന നഗരിയിൽ ഉയർത്താനുള്ള ധർമ്മ പതാക, ഗുരുദേവൻ തീർത്ഥാടനത്തിന് അനുമതി നൽകിയ കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിൽ നിന്ന് ഇന്ന് വൈകുന്നേരം എത്തിക്കും.
ധർമ്മപതാക ഉയർത്താനുള്ള കൊടിക്കയർ പദയാത്ര കളവംകോട് ശക്തീശ്വര ക്ഷേത്രത്തിൽ നിന്നും, തീർത്ഥാടനവേദിയിൽ ജ്വലിപ്പിക്കാനുള്ള ദിവ്യജ്യോതിസ് തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ നിന്നും, തീർത്ഥാടന വേദിയിൽ സ്ഥാപിക്കാനുള്ള ഗുരുദേവ പഞ്ചലോഹവിഗ്രഹം വഹിച്ചുള്ള രഥയാത്ര ഇലവുംതിട്ട കേരളവർമ്മ സൗധത്തിൽ(മൂലൂർ വസതി) നിന്നും മഹാസമാധിയിലെത്തിച്ചേരും. മഹാസമാധി മന്ദിരത്തിലെ ഗുരുദേവപ്രതിമയിൽ ചാർത്താനുള്ള വസ്ത്രം ശ്രീനാരായണഗുരു സൊസൈറ്റി ശ്രീലങ്കയിൽ നിന്നെത്തിക്കും. 31ന് നടക്കുന്ന തീർത്ഥാടക ഘോഷയാത്രയുടെ മുൻനിരയിലേക്കുളള ധർമ്മ പതാകകൾ യു.എ.ഇ, ബഹ്റിൻ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നും 30ന് ശിവഗിരിയിലെത്തും. പതാകകൾ മഹാസമാധിയിൽ വച്ച് ശിവഗിരിമഠത്തിലെ സന്യാസി ശ്രേഷ്ഠർ ഏറ്റുവാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |