കോഴിക്കോട്: ഇൻകെൽ ലിമിറ്റഡിന്റെ പതിനാലാം വാർഷിക പൊതുയോഗം ചേർന്നു. വ്യവസായ മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. കമ്പനിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്ന് പൂർണ പിന്തുണ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
കിഫ്ബി, ആരോഗ്യം, ട്രഷറി, ടൂറിസം തുടങ്ങി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്ന് മികച്ച സഹകരണം കഴിഞ്ഞ വർഷങ്ങളിൽ ഇൻകെലിന് ലഭിച്ചതായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എൻ. ശശിധരൻ നായർ പറഞ്ഞു. ഇൻകെൽ ഡയറക്ടർമാരായ ഡോ. ഇളങ്കോവൻ, വർഗീസ് കുര്യൻ, സി.വി. റപ്പായി. ജേക്കബ് കോവൂർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഓഹരി ഉടമകളായ ആർ.ജെ. ശർമ, പോൾ പേട്ട, നീരജ് വി. പോൾ, ഔസേഫ് കെ.സി., മോനി ജീവകുമാർ, വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |