ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ എസ്.ഡി.പി.ഐക്കാരായ യഥാർത്ഥ പ്രതികളെ ഒളിപ്പിച്ചിരിക്കുന്നത് സി.പി.എം നേതാക്കളാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു. രൺജിത്തിന്റെ വീട് സന്ദർശിച്ച ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്. അന്വേഷണച്ചുമതല എത്രയും വേഗം എൻ.ഐ.എക്ക് കൈമാറണം. സി.പി.എമ്മിന്റെ ഉന്നത നേതാക്കളുടെ അറിവോടെയാണ് രൺജിത്തിനെ കൊലപ്പെടുത്തിയത്. ഭരണഘടനാ സ്ഥാപനങ്ങളെ അവഹേളിക്കുന്നതിൽ സി.പി.എമ്മിനും കോൺഗ്രസിനും ഒരേ നയമാണ്. മുഖ്യമന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്ത പ്രതിപക്ഷനേതാവ് ഉപമുഖ്യമന്ത്രിയുടെ പണി കൂടി ഏറ്റെടുക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |