SignIn
Kerala Kaumudi Online
Saturday, 27 April 2024 3.27 AM IST

'ലാലേട്ടന്റെ കൈവിരലുകൾ പോലും അഭിനയിക്കുന്നത് കണ്ടില്ലേ"; മരക്കാറിലെ ഏറ്റവും മികച്ച സീനുകളാണ് ഒഴിവാക്കിയതെന്ന് പ്രേക്ഷകർ; വീഡിയോ കാണാം

lalettan

മലയാളികൾക്ക് നടനവിസ്‌മയം എന്നാൽ അത് മോഹൻലാൽ ആണ്. ഏറെ പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരുന്ന ചിത്രമായിരുന്നു പ്രിയദർശൻ-മോഹൻലാൽ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ 'മരക്കാർ അറബിക്കടലിന്റെ സിംഹം".

ഇപ്പോൾ ചിത്രത്തിൽ നിന്നും ഒഴിവാക്കിയ കുറച്ച് സീനുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പോർച്ചുഗീസുകാരുടെ പീഡനം ഏറ്റുവാങ്ങുന്ന മരക്കാറുടെ സീനുകളാണ് പുറത്തുവന്നിരിക്കുന്നത്.

മോഹൻലാൽ എന്ന നടന്റെ അഭിനയ വൈഭവം തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള ഗംഭീര രംഗങ്ങളായിരുന്നു അത്. ഇത്രയും മനോഹരമായ ദൃശ്യങ്ങൾ എന്തിനാണ് സിനിമയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

സിനിമയുടെ ദൈർഘ്യം കൂടിപ്പോയതുകൊണ്ട് ഒഴിവാക്കേണ്ടി വന്ന സീനുകളാണെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. എന്തായാലും ആരാധകരിലും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ലാലേട്ടന്റെ കൈവിരലുകൾ പോലും അഭിനയിക്കുമെന്നതിന്റെ തെളിവുകളാണ് ഈ സീനുകളെന്ന് പറയുന്നവരുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOVIE, CINEMA, MARAKAKR, MOHANLAL, TROLL, SUPER, SCENE, CLIMAX, VIRAL, DELETED VIDEO
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.