തിരുവനന്തപുരം : കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ പ്രകാശം പരത്തിയ സമുന്നത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സി.വി. ത്രിവിക്രമൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. വയലാറിനോടുള്ള സ്നേഹാദരങ്ങൾ മൂലധനമാക്കി അദ്ദേഹം മാതൃകാപരമായി പതിറ്റാണ്ടുകളോളം വയലാർ രാമവർമ്മ ട്രസ്റ്റിനെ നയിച്ചു. അർപ്പണബോധത്തോടെയുള്ള സേവനോന്മുഖത അദ്ദേഹത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങളുടെ മുഖമുദ്രയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണ് സാമൂഹ്യ രംഗത്ത് സൃഷ്ടിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |