SignIn
Kerala Kaumudi Online
Saturday, 21 September 2024 3.15 AM IST

കീശ നിറച്ച് ജൻധൻ അക്കൗണ്ടുകൾ

Increase Font Size Decrease Font Size Print Page
jan-dhan

 മൊത്തം നിക്ഷേപം ₹1.5 ലക്ഷം കോടി കടന്നു

ന്യൂഡൽഹി: സാമ്പത്തിക ഉൾപ്പെടുത്തലിന്റെ ഭാഗമായി, എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പ്രധാനമന്ത്രി ജൻധൻ യോജനയിലെ മൊത്തം നിക്ഷേപം 1.5 ലക്ഷം കോടി രൂപ കടന്നു. ഡിസംബർ അവസാനവാരത്തെ കണക്കുപ്രകാരം 44.23 കോടി അക്കൗണ്ടുകളിലായി 1.50 ലക്ഷം കോടി രൂപ നിക്ഷേപമുണ്ടെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

2014 ആഗസ്‌റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൻധൻ പദ്ധതി പ്രഖ്യാപിച്ചത്. മൊത്തം ജൻധൻ അക്കൗണ്ടുകളിൽ 34.9 കോടിയും പൊതുമേഖലാ ബാങ്കുകളിലാണ്. 8.05 കോടി ഗ്രാമീണ ബാങ്കുകളിലും 1.28 കോടി സ്വകാര്യബാങ്കുകളിലുമാണ്. 31.28 കോടി ജൻധൻ അക്കൗണ്ടുടമകൾക്ക് റൂപേ കാർഡ് ലഭ്യമാക്കിയിട്ടുണ്ട്. അക്കൗണ്ടുടമകളിൽ 24.61 കോടിപ്പേരാണ് വനിതകൾ. 3.65 കോടി അക്കൗണ്ടുകളിൽ നിക്ഷേപം പൂജ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, JAN DHAN, DEPOSITS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.