ലോസ് ഏഞ്ചൽസ്: റെയിൽവെ ട്രാക്കിൽ തകർന്നുവീണ സെസ്ന വിമാനത്തിൽ നിന്നും പൈലറ്റിനെ രക്ഷപ്പെടുത്തി പൊലീസ്. വിമാനം വീണയുടൻ സ്ഥലത്തെത്തിയ പൊലീസ് പൈലറ്റിനെ രക്ഷിച്ചതും കുതിച്ചെത്തിയ ട്രെയിനുമായി വിമാനം കൂട്ടിയിടിച്ച് തകർന്നു. ഞായറാഴ്ച പകലാണ് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ഈ സംഭവമുണ്ടായത്.
തകർന്നുകിടന്ന വിമാനത്തിൽ നിന്നും പൈലറ്റിനെ പൊലീസുകാർ പൊക്കിയെടുത്ത് രക്ഷിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്. പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കകം റെയിൽവെ ട്രാക്കിലേക്ക് തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ പൈലറ്രിന്റെ സ്ഥിതി ഇപ്പോൾ മെച്ചപ്പെട്ടതായാണ് വിവരം. പൊലീസ് ഉദ്യോഗസ്ഥരുടെ ബോഡി ക്യാമിൽ നിന്നുളള ദൃശ്യങ്ങളിൽ ചോരയൊലിപ്പിച്ച നിലയിലാണ് പൈലറ്ര്. അപകടം നടന്നയുടൻ ഉണർന്ന് പ്രവർത്തിച്ച ഉദ്യോഗസ്ഥരെ കാലിഫോർണിയ പൊലീസ് വകുപ്പ് അഭിനന്ദിച്ചു.
Foothill Division Officers displayed heroism and quick action by saving the life of a pilot who made an emergency landing on the railroad tracks at San Fernando Rd. and Osborne St., just before an oncoming train collided with the aircraft. pic.twitter.com/DDxtGGIIMo
— LAPD HQ (@LAPDHQ) January 10, 2022
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |