തിരുവനന്തപുരം: വിലക്കയറ്റം തടയാനായി തമിഴ്നാട് തെങ്കാശിയിലെ കർഷക സംഘങ്ങളിൽ നിന്നും കൃഷിവകുപ്പ് നേരിട്ട് പച്ചക്കറി എത്തിച്ചിട്ടും പൊതുവിപണിയിൽ വിലയിൽ കാര്യമായ കുറവില്ല. ചില ഇനങ്ങൾക്ക് മാത്രമാണ് കഴിഞ്ഞദിവസത്തെക്കാൾ നേരിയ കുറവുണ്ടായത്. ഇടനിലക്കാർ നടത്തുന്ന പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയുമാണ് വില കുറയാത്തതിന് കാരണമെന്നാണ് ആക്ഷേപം.
ഹോർട്ടികോർപ്പ് സ്റ്റാളുകളിൽ സബ്സിസി നിരക്കിൽ പച്ചക്കറി വിൽക്കുന്നുണ്ടെങ്കിലും സ്റ്റാളുകളുടെ എണ്ണം കുറവായതിനാൽ ഭൂരിപക്ഷം പേർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |