കൊച്ചി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതി ചേർത്തല നികർത്തിൽ വീട്ടിൽ അഖിൽ (30), 12-ാം പ്രതി തൃശൂർ മുകുന്ദപുരം തൃക്കൂർ സ്വദേശി സുധീഷ് (49), 13-ാം പ്രതി തൃക്കൂർ സ്വദേശി ഉമേഷ് (27) എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി. ജാമ്യാപേക്ഷകളിൽ വിശദീകരണത്തിന് സർക്കാർ സമയം തേടിയതിനെത്തുടർന്നാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ നടപടി. ഇവരുടെ ജാമ്യാപേക്ഷ ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |