SignIn
Kerala Kaumudi Online
Saturday, 21 September 2024 7.50 AM IST

'ഇവിടെ എല്ലാം വളരെ വ്യക്തമാണ്, മേപ്പടിയാൻ കുടുംബ ചിത്രം'; വ്യാജ വാർത്തകളോട് പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

Increase Font Size Decrease Font Size Print Page
unnimukundan

ഉണ്ണി മുകുന്ദൻ നായകനായെത്തിയ 'മേപ്പടിയാൻ' എന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഇപ്പോൾ.

ഫേസ്ബുക്ക് പേജിലൂടെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. വ്യാജ വാർത്തയുടെ സ്‌ക്രീൻ റെക്കോർഡുകൾ പങ്കുവച്ചായിരുന്നു ഉണ്ണി മുകുന്ദന്റെ കുറിപ്പ്. മേപ്പടിയാൻ ഒരു കുടുംബ ചിത്രമാണെന്നും, സിനിമയുമായി ബന്ധപ്പെട്ടുള്ള വിദ്വേഷ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.


'ഇവിടെ എല്ലാം വളരെ വ്യക്തമാണ്. മേപ്പടിയാൻ തികച്ചും ഒരു കുടുംബ ചിത്രമാണ്. ഒരു സാധാരണക്കാരൻ അയാളുടെ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന ദൈനംദിന പോരാട്ടങ്ങളാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. ഇത്തരം ചില തിരുത്തലുകളും വിദ്വേഷ പ്രചാരണങ്ങളും അനാവശ്യമാണ്. സിനിമ എന്താണ് പറയുന്നത് എന്നറിയാൻ എല്ലാവരും 'മേപ്പടിയാൻ' കാണണം.'-നടൻ കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: UNNI MUKUNDAN, MEPPADIYAN MOVIE, FB POST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.