SignIn
Kerala Kaumudi Online
Saturday, 20 April 2024 2.19 AM IST

മകനെ കാണാനില്ലെന്ന് അമ്മ പരാതി നൽകിയ സ്റ്റേഷന് മുന്നിൽ പത്തൊൻപതുകാരനെ തല്ലിക്കൊന്ന് കൊണ്ടിട്ടു; ഗുണ്ടകളുടെ കുടിപ്പകയെന്ന് പൊലീസ്

kottayam

കോട്ടയം: കോട്ടയം നഗരത്തിൽ പുലർച്ചെ യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ട സംഭവത്തിന് പിന്നിൽ ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാകാം കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം നടന്നത്. കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബു (19) ആണ് കൊല്ലപ്പെട്ടത്.

മകനെ കാണാനില്ലെന്ന് കൊല്ലപ്പെട്ട ഷാനിന്റെ അമ്മ പരാതി നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. രാത്രി ഓട്ടോറിക്ഷയിൽ വീട്ടിലെത്തിയ മൂന്നുപേരടങ്ങുന്ന സംഘം ഷാനിനെ കൂട്ടിക്കൊണ്ടുപോയതായി പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് ഷാനിനെ കണ്ടെത്താൻ വാഹന പരിശോധന ഉൾപ്പടെ നടക്കുന്നതിനിടെയാണ് കോട്ടയം സ്വദേശിയായ ജോമോൻ കെ ജോസ് ഷാനിന്റെ മൃതദേഹം തോളിൽ ചുമന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിടുന്നത്. എന്നാൽ കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതി ലഹരിക്കടിമയാണെന്നാണ് പൊലീസിന്റെ സംശയം. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. നാലുപേർ കൂടി കൊലപാതകം നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

സൂര്യൻ എന്ന് പേരുള്ള ഒരാളുടെ സുഹൃത്താണ് കൊല്ലപ്പെട്ട ഷാൻ എന്നതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പിടിയിലായ സമയം ജോമോൻ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. സൂര്യനെതിരെയും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളിപ്പോൾ തൃശൂരിലാണ് ഉള്ളതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ജോമോനും സൂര്യനും തമ്മിൽ ഫേസ്ബുക്കിലൂടെ വാക്കുതർക്കം നടന്നിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട ഷാൻ ക്രിമിനൽ കേസുകളിലൊന്നും പ്രതിയായിരുന്നില്ല. ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാകാം കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പിടിയിലായ ജോമോൻ നിരവധി കേസുകളിൽ പ്രതിയാണ്. ഇയാളെ അടുത്തിടെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. കഴിഞ്ഞ ദിവസം അപ്പീൽ ലഭിച്ചതിനെത്തുട‌ർന്ന് ഇയാൾ ജില്ലയിലേയ്ക്ക് തിരിച്ചെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KOTTAYAM, MURDER, POLICE, STATION, DEADBODY, GOON, SHAN, JOMON
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.