സിനിമാ തിരക്കുകൾക്കിടയിലും കുടംബത്തോടൊപ്പം സമയം ചിലവഴിച്ച് ദുൽഖർ സൽമാൻ. വിവാഹജീവിതം പത്തു വർഷം പിന്നിട്ടതിന്റെ സന്തോഷം പങ്കിടാൻ രാജസ്ഥാനിൽ എത്തിയിരിക്കുകയാണ് ദുൽഖറും ഭാര്യ അമാൽ സൂഫിയയും. രാജസ്ഥാനിലെ ആഡംബര റിസോർട്ടായ സിക്സ് സെൻസസ് ഫോർട്ട് ബർവാരയിലാണ് എത്തിയത്. ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശാലും വിവാഹിതരായത് ഇവിടെ വച്ചാണ്. അമാലിനൊപ്പം അവധി ആഘോഷിച്ചതിന്റെ വീഡിയോ ദുൽഖർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. 'നമ്മൾ ജീവിക്കുന്ന കാലങ്ങൾ. സംസ്ഥാനങ്ങളെ രാജ്യങ്ങളെപ്പോലെയാക്കുന്നു. സുഹൃത്തുക്കൾ ശത്രുക്കളെപ്പോലെ തോന്നുന്നു. കഴിഞ്ഞ മാസം കഴിഞ്ഞ വർഷം പോലെ തോന്നുന്നു. er...നിൽക്കൂ, ആ അവസാന വരി മായ്ക്കൂ"എന്ന് കുറിച്ചു കൊണ്ടാണ് ദുൽഖർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രാജസ്ഥാനിലെ പൈതൃക കേന്ദ്രങ്ങളും ഭക്ഷണവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 21ന് ആയിരുന്നു ഇരുവരുടെയും പത്താം വിവാഹവാർഷികം. ജീവിതത്തെ ഒരു കപ്പലിലെ യാത്രയായി സങ്കൽപിച്ച് അന്ന് ദുൽഖർ പങ്കുവച്ച മനോഹരമായ കുറിപ്പ് ശ്രദ്ധ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |