കിംഗ്സ്ടൗൺ :കരീബിയൻ മണ്ണിൽ ചെന്ന് വെസ്റ്റ് ഇൻഡീസിനെ ഏകദിന പരമ്പരയിൽ കീഴടക്കി അയർലാൻഡ് ക്രിക്കറ്റ് ടീം ചരിത്രമെഴുതി. കഴിഞ്ഞ ദിവസം മൂന്നാം ഏകദിനത്തിൽ രണ്ട് വിക്കറ്റിന് ജയിച്ച ഐറിഷ് വീരന്മാർ 2-1നാണ് പരമ്പര സ്വന്തമാക്കിയത്.
ആദ്യ ഏകദിനത്തിൽ വിൻഡീസ് 24 റൺസിന് ജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ അഞ്ചു വിക്കറ്റ് വിജയവുമായി അയർലാൻഡ് ഒപ്പമെത്തി. മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 44.4ഓവറിൽ 212 റൺസിന് ആൾഒൗട്ടായപ്പോൾ അയർലാൻഡ് 44.5 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |