തിരുവനന്തപുരം: കേരളത്തിൽ പുനഃരാരംഭിക്കുന്ന ശ്രീലങ്കൻ ഓണററി കോൺസുലേറ്റ് നാളെ വൈകിട്ട് 3.30ന് ഹോട്ടൽ ഹിൽട്ടൺ ഗാർഡൻ ഇന്നിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ശാസ്തമംഗലം രുഗ്മിണി അമ്മ ലെയ്നിലാണ് ഓണററി കോൺസുലേറ്റ് ഒഫ് ശ്രീലങ്ക പ്രവർത്തനം ആരംഭിക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വ്യാപാര - വാണിജ്യ ബന്ധങ്ങൾ ഇതിലൂടെ കൂടുതൽ ശക്തമാക്കുമെന്ന് ഓണററി കോൺസൽ ബിജു കർണൻ പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ ദീക്ഷ സ്വീകരിച്ച ഇടമെന്ന പ്രാധാന്യമുള്ള ശ്രീലങ്കയിൽ ശിവഗിരി മഠത്തിന് താത്പര്യമുണ്ടെങ്കിൽ സഹകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിക്കും. ശ്രീലങ്കൻ മന്ത്രി പ്രസന്ന രണതുംഗ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാരായ ഡോ. ശശി തരൂർ, ജോൺ ബ്രിട്ടാസ്, കെ.ബി. ഗണേശ് കുമാർ എം.എൽ.എ, ഓണററി കോൺസൽ ബിജു കർണൻ, ശ്രീലങ്കൻ ഡെപ്യൂട്ടി കമ്മിഷണർ ഡോ. ഡി. വെങ്കിടേശ്വരൻ, കോൺസുലേറ്റ് അഡ്വൈസർ ആൻഡ് ചീഫ് ഓഫ് സ്റ്റാഫ് എ. ജയപ്രകാശ്, പബ്ളിക് റിലേഷൻസ് ഡയറക്ടർ ഡോ. കെ.ടി. വർക്കി തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |