പോരുവഴി: കൊല്ലം പോരുവഴി ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പേരിൽ നേർച്ചയായി ആനയെ എഴുന്നള്ളിക്കും. ജനുവരി 31ന് ഒമ്പതാം ഉത്സവത്തിനാണ് ആന നേർച്ച എഴുന്നെള്ളത്ത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടാണിത്. ആനയെ എഴുന്നള്ളിക്കാൻ താത്പര്യമുണ്ടെന്ന് ഒരു മാസം മുമ്പാണ് തമിഴ്നാട്ടിൽ നിന്ന് സ്റ്റാലിന്റെ പ്രതിനിധികളെത്തി ക്ഷേത്ര കമ്മിറ്റിയെ അറിയിച്ചത്. വഴിപാടു തുകയായി 9,000 രൂപ അടച്ചു. സ്റ്റാലിന്റെ ഭാഗ്യനമ്പർ 6 ആണ്. പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ച് ചടങ്ങിൽ ആറാം പേരുകാരനായാണ് ഉൾപ്പെടുത്തിയത്. ഉത്സവ നോട്ടീസിലും തമിഴ്നാട് മുഖ്യമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. ചടങ്ങ് നടക്കുന്ന ദിവസം സ്റ്റാലിന്റെ പ്രതിനിധിയായി തമിഴ്നാട് ആരോഗ്യമന്ത്രി എത്തുമെന്നാണ് വിവരം. അഭീഷ്ട സിദ്ധിക്കുവേണ്ടി നടത്തുന്ന ചടങ്ങാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |