SignIn
Kerala Kaumudi Online
Thursday, 19 September 2024 3.56 PM IST

ഹനുമാൻ കോപത്താൽ വലിച്ചെറിയപ്പെട്ട ശിവ ലിംഗങ്ങൾ, ശിവപഞ്ചാക്ഷരി മന്ത്രത്തിന് തുല്യമായ ക്ഷേത്ര ദർശനം, ഹൈദരാബാദിലെ രാമേശ്വരം

Increase Font Size Decrease Font Size Print Page
temple

രാമേശ്വരത്തെ പോലെ ശ്രീരാമ സ്വാമി പ്രതിഷ്ഠിച്ച ശിവലിംഗം കാണുന്ന ഒരു ക്ഷേത്രം ഹൈദരാബാദിലുമുണ്ട്. കീസരഗുട്ട എന്ന സ്ഥലത്താണ് ഈ പുണ്യ ക്ഷേത്രം കാണപ്പെടുന്നത്. രാമേശ്വരം കടലിന് അടുത്താണെങ്കിൽ ഇവിടെ ശിവലിംഗം കാണപ്പെടുന്നത് കുന്നിന് സമീപം ആയിട്ടാണ്. ഈ ക്ഷേത്രത്തിൽ പരമശിവൻ രാമലിംഗേശ്വര സ്വാമിയായി പ്രതിഷ്ഠക്കപ്പെട്ടിരിക്കുന്നു.

ഐതിഹ്യം

രാവണസംഹാരത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീരാമൻ ബ്രഹ്മഹത്യാദോഷം പരിഹരിയ്ക്കാനായി സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം രാമേശ്വരത്ത് ശിവലിംഗപ്രതിഷ്ഠ നടത്തിയതിന് ശേഷം അയോധ്യയിലേക്ക് യാത്ര തിരിച്ചു. എന്നാൽ ഒരു പ്രത്യേക സ്ഥലത്ത് എത്തിയപ്പോൾ അത് പരമശിവന് ഏറ്റവും പ്രിയപ്പെട്ട ഇടമാണെന്നും അവിടേയും ശിവ പ്രതിഷ്ഠ നടത്തണമെന്ന തരത്തിൽ നിമിത്തം ഉണ്ടായി. അതിനെ തുടർന്ന് ശിവ ലിംഗം കൊണ്ടുവരാൻ കൈലാസത്തിലേക്ക് ഹനുമാനെ യാത്രയാക്കി ശ്രീരാമൻ കാത്തിരുന്നു. കൈലാസത്തിൽ എത്തി 101 ശിവലിംഗങ്ങളുമായി യാത്ര തിരിച്ച ഹനുമാന് യാത്രയിൽ നിരവധി തടസങ്ങൾ ഉണ്ടായി. തുടർന്ന് കൃത്യ സമയത്തിന് എത്താൻ ആയില്ല. ഇത് തിരിച്ചറിഞ്ഞ മഹാദേവൻ സ്വയം ശിവലിംഗം ശ്രീരാമന് നൽകുകയും ചെയ്തു. തുടർന്ന് പ്രതിഷ്ഠ നടന്നു. താൻ എത്തുന്നതിന് മുൻപ് തന്നെ പ്രതിഷ്ഠ കഴിഞ്ഞതിൽ കോപം തോന്നിയ ഹനുമാൻ കൊണ്ടുവന്ന മുഴുവൻ ശിവലിംഗങ്ങളും വലിച്ചെറിഞ്ഞു. ഹനുമാനെ ആശ്വസിപ്പിച്ച ശ്രീരാമൻ ഹനുമാനെ വന്ദിച്ച് മാത്രമേ ക്ഷേത്ര പ്രവേശനം പാടുള്ളുവെന്ന് നിബന്ധന വച്ചുവെന്നുമാണ് വിശ്വാസം.

ചിതറി കിടക്കുന്ന ശിവ ലിംഗങ്ങൾ

ക്ഷേത്ര പരിസരത്തായി നിരവധി ശിവലിംഗങ്ങൾ ചിതറി കിടക്കുന്നു. ഇവ ഹനുമാൻ സ്വാമി കോപത്താൽ വലിച്ചെറിഞ്ഞതെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ പുറത്തായി ഒരു വലിയ ഹനുമാൻ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. ഇതിൽ വന്ദിച്ച് അനുവാദം വാങ്ങി മാത്രമേ അകത്ത് പ്രവേശിക്കാവു എന്നാണ് ഐതിഹ്യം. ഹനുമാൻ സ്വാമിയുടെ സാന്നിദ്ധ്യം പോലെ നിരവധി വാനരൻമാർ ഏപ്പോഴും ക്ഷേത്ര പരിസരത്ത് ഉണ്ടാവും. ഈ ക്ഷേത്രം ദർശിക്കുന്നത് 101 തവണ ശിവപഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതിന് തുല്യമെന്നാണ് വിശ്വാസം.

ഉപദേവത പ്രതിഷ്ഠ

ഗണപതി, ശ്രീരാമൻ, മഹാകാളി, മഹാലക്ഷ്മി എന്നീ പ്രതിഷ്ഠകൾ ക്ഷേത്രത്തിൽ കാണുന്നു. സീതാ ലക്ഷമണ സമേതനായ ശ്രീരാമനെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. കുന്നിൻ മുകളിലാണ് ഇവ എല്ലാം കാണുന്നത്. ഇന്ന് ധാരാളമാളുകളാണ് ഇവിടെ എത്തിച്ചേരുന്നത്. തീർത്ഥാടന യാത്രയായും ബൈക്ക് ട്രിപ്പായിട്ടുമൊക്കെ ധാരാളം സഞ്ചാരികൾ എത്തുന്നു. ഹൈദരാബാദിൽ നിന്ന് 40 കിലോമീറ്റർ അകലെ കുന്നിൻ മുകളിലാണ് ഈ മഹാക്ഷേത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TEMPLE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.