SignIn
Kerala Kaumudi Online
Saturday, 12 September 2026 10.31 PM IST

മ​ന്ത്രി​യുടെ ഉറപ്പ് കിട്ടി,​ ​മി​നി​ക്ക് ​ഇ​നി​ ​സം​രം​ഭം​ ​തു​ട​ങ്ങാം, ജീവനക്കാർക്ക് സസ്പെൻഷൻ

1

പള്ളുരുത്തി: മന്ത്രി പി.രാജീവിന്റെ ഇടപെടലിനെത്തുടർന്ന് പള്ളുരുത്തി സ്വദേശി മിനി ജോസിക്ക് ബിസിനസ് സംരംഭം തുടങ്ങാനുള്ള ലൈസൻസ് കൊച്ചിൻ കോർപ്പറേഷൻ ഉദ്യോഗസ്ഥർ ഇന്ന് മിനിയുടെ പെരുമ്പടപ്പിലുള്ള വീട്ടിൽ എത്തിക്കും. കുവൈറ്റിലെ 14 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മിനി, വീടിനോട് ചേർന്ന് അരിപ്പൊടി, കറിപ്പൊടികൾ തുടങ്ങിയവ നിർമ്മിക്കാനുള്ള സ്ഥാപനം തുടങ്ങുന്നതിന് മുദ്രാ ലോണിനു വേണ്ടിയാണ് പള്ളുരുത്തി കോർപ്പറേഷൻ ഓഫീസ് കഴിഞ്ഞ ഒന്നരമാസമായി കയറിയിറങ്ങിയത്.

എന്നാൽ, പള്ളുരുത്തി കച്ചേരിപ്പടി ഹെൽത്ത് വിഭാഗം ഓഫീസിലെ ഒരു ജീവനക്കാരൻ 25000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇത് ഓഫീസിലെ അഞ്ചുജീവനക്കാർക്ക് വീതംവയ്ക്കാനാണെനാണ് ഇയാൾ മിനിയോട് പറഞ്ഞത്. കൂടാതെ പള്ളുരുത്തി വെളി കോർപ്പറേഷൻ ഓഫീസിലെ ക്ലർക്കും കൈക്കൂലി ആവശ്യപ്പെട്ടു. ഇതിൽ മനംനൊന്ത് 16000 രൂപ മുടക്കിയ സർട്ടിഫിക്കറ്റുകൾ എല്ലാം തന്നെ ഉദ്യോഗസ്ഥരുടെ മുന്നിൽവച്ച് മിനി

കീറിക്കളയുകയായിരുന്നു. ഇത് യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറംലോകം അറിയുന്നത്.

വിവരം അറിഞ്ഞ മന്ത്രി പി.രാജീവ് ഇന്നലെ യുവതിയെ ഫോണിൽ വിളിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഇനി ഒരു കാര്യത്തിനും കോർപ്പറേഷൻ ഓഫീസ് കയറിയിറങ്ങേണ്ടന്നും ഇന്ന് വീട്ടിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ ലൈസൻസ് ഉൾപ്പടെയുള്ള എല്ലാ രേഖകളും എത്തിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. വിവിധ രാഷ്ടീയ പ്രവർത്തകരും വിവരമറിഞ്ഞ് മിനിയുടെ വീട്ടിൽ എത്തിയിരുന്നു. 77 വയസുള്ള പിതാവ് ആൽബിയുടെയും മാതാവ് ഫിലോമിനയുടെയും എക ആശ്രയമാണ് മിനി. പെരുമ്പടപ്പ് എം.എ.മാത്യം റോഡിൽ ബംഗ്ലാവ് പറമ്പിൽ വീട്ടിലാണ് ഇവരുടെ താമസം.

 ജീവനക്കാർക്ക് സസ്പെൻഷൻ

കൊച്ചി: കോർപ്പറേഷൻ പള്ളുരുത്തി സോണൽ ഓഫീസിലെ ജീവനക്കാർ യുവസംരംഭകയോട് കൈക്കൂലി ആവശ്യപ്പെട്ട പരാതിയിൽ രണ്ട് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി മേയർ എം.അനിൽകുമാർ അറിയിച്ചു. കൈക്കൂലി ആവശ്യപ്പെട്ട ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യുന്നതിനും ഓഫീസ് മര്യാദകൾക്ക് നിരക്കാത്ത നിലയിൽ പ്രവർത്തിച്ച മറ്റൊരാളെ സെക്ഷനിൽ നിന്നും മാറ്റുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി മേയർ പറഞ്ഞു. അഡീഷണൽ സെക്രട്ടറിയുടെ ചുമതലയുള്ള ഡെപ്യൂട്ടി സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും മേയർ ഉറപ്പു നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360