കെ. മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ 5ന്റെ ചിത്രീകരണം ഫെബ്രുവരി 1 ന് എറണാകുളത്ത് പുനരാരംഭിക്കും. മമ്മൂട്ടിയ്ക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഒന്നര ആഴ്ച മുൻപ് ചിത്രീകരണം നിറുത്തിവയ്ക്കുകയായിരുന്നു. പൂർണവിശ്രമത്തിനുശേഷം മമ്മൂട്ടി ഇപ്പോൾ കൊവിഡ് വിമുക്തനാണ്.ഫെബ്രുവരി 8ന് മമ്മൂട്ടി സേതുരാമയ്യരായി വീണ്ടും കാമറയ്ക്ക് മുന്നിൽ എത്തും.നവംബർ 29നാണ് സി.ബി.ഐ 5ന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചത്.
ഡിസംബർ അഞ്ചിനാണ് മമ്മൂട്ടി ജോയിൻ ചെയ്തത്. രണ്ടുമാസത്തോളം ചിത്രീകരണം നടന്നിരുന്നു.തിരുവനന്തപുരം, ഹൈദരാബാദ്,ഡൽഹി എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകൾ. മുകേഷ്, രൺജി പണിക്കർ, രമേഷ് പിഷാരടി, സന്തോഷ് കീഴാറ്റൂർ, ആശ ശരത്, മാളവിക മേനോൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.സേതുരാമയ്യരുടെ സഹപ്രവർത്തകൻ വിക്രം എന്ന കഥാപാത്രമായി ജഗതി ശ്രീകുമാർ വീണ്ടും എത്തുന്നുണ്ട്.സി.ബി.ഐ സീരിസിലെ നാലു ചിത്രങ്ങളിലും ജഗതി അഭിനയിച്ചിരുന്നു.
നാലു സി.ബി.ഐ സീരിസ് ചിത്രങ്ങൾക്കും രചന നിർവഹിച്ച എസ്.എൻ സ്വാമിയാണ് അഞ്ചാം ഭാഗത്തിന്റെയും രചയിതാവ്.അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. സ്വർഗചിത്രയുടെ ബാനറിൽ സ്വർഗ്ഗചിത്ര അപ്പച്ചനാണ് സി.ബി.എ 5 നിർമ്മിക്കുന്നത്.സേതുരാമയ്യർ സി.ബി.െഎ , നേരറിയാൻ സി.ബി.ഐ എന്നീ സി.ബി.ഐ സീരിസ് ചിത്രങ്ങൾ വിതരണം ചെയ്തത് സ്വർഗചിത്ര അപ്പച്ചനായിരുന്നു.നീണ്ട ഇടവേളയ്ക്കുശേഷം സ്വർഗചിത്രയുടെ മടങ്ങിവരവു കൂടിയാണ് സി.ബി.ഐ 5.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |