SignIn
Kerala Kaumudi Online
Friday, 20 September 2024 7.28 PM IST

എയർമാർഷൽ ശ്രീകുമാർ പ്രഭാകരൻ ചുമതലയേറ്റു

Increase Font Size Decrease Font Size Print Page
sreekumar-prabhakaran

ന്യൂഡൽഹി: വ്യോമസേനയുടെ പശ്ചിമ കമാൻഡ് മേധാവിയായി കണ്ണൂർ കല്യാശ്ശേരി സ്വദേശിയായ എയർമാർഷൽ ശ്രീകുമാർ പ്രഭാകരൻ ചുമതലയേറ്റു. പാകിസ്ഥാന്റെയും ചൈനയുടെയും അതിർത്തി ഉൾപ്പെടുന്ന നിർണായക മേഖലകൾ ഡൽഹി ആസ്ഥാനമായ പശ്ചിമ കമാൻഡിന്റെ നിയന്ത്രണത്തിലാണ്. തെലങ്കാനയിലെ ഡുണ്ടിഗൽ എയർഫോഴ്സ് അക്കാഡമി മേധാവിയായി പ്രവർത്തിക്കവെയാണ് എയർമാർഷൽ പ്രഭാകരന് പശ്ചിമ കമാൻഡിൽ നിയമനം ലഭിക്കുന്നത്. 1983ൽ സേനയിൽ പ്രവേശിച്ച ഇദ്ദേഹം മിഗ് 21 വിമാനം ഉൾപ്പെടെ വിവിധ യുദ്ധവിമാനങ്ങൾ പറത്തുന്നതിൽ വിദഗ്‌ദ്ധനാണ്. വ്യോമസേനയുടെ സൂര്യകിരൺ എയ്‌‌റോബാറ്റിക് ടീമിനെ മൂന്നുവർഷം നയിച്ചു. സൗത്ത് വെസ്റ്റേൺ എയർ കമാൻഡിൽ സീനിയർ എയർ സ്റ്റാഫ് ഒാഫീസർ, വ്യോമസേനാ ആസ്ഥാനത്ത് ഇന്റലിജൻസ് ചുമതലയുള്ള എയർസ്റ്റാഫിന്റെ അസിസ്റ്റന്റ് ചീഫ്, ഫ്ളൈറ്റ് ഇൻസ്‌പെക്‌ഷൻ ആൻഡ് സേഫ്ടി ഡയറക്‌ടർ ജനറൽ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AIR MARSAHALL SREEKUMAR PRABHAKAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.