SignIn
Kerala Kaumudi Online
Thursday, 19 September 2024 4.00 AM IST

ഉദയനിധി സ്റ്റാലിൻ, ഫഹദ്, കീർത്തി സുരേഷ് ചിത്രം മാമന്നൻ

Increase Font Size Decrease Font Size Print Page
c

ശക്തമായ കഥാപാത്രവുമായി വടിവേലു

ഉദയനിധി സ്‌റ്റാലിൻ, കീർത്തി സുരേഷ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മാമന്നൻ എന്നു പേരിട്ടു. ഫഹദ് ഫാസിലാണ് ചിത്രത്തിൽ പ്രതിനായകൻ. ശക്തമായ കഥാപാത്രവുമായി വടുവേലുവും ചിത്രത്തിൽ എത്തുന്നു. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കുശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തേനി ഈശ്വർ ആണ് ഛായാഗ്രഹണം. എ.ആർ. റഹ്‌മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു.റെഡ് ജയന്റ് മുവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിനാണ് ചിത്രം നിർമ്മിക്കുന്നത്. വേലൈക്കാരൻ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ തമിഴകത്ത് എത്തുന്നത്. സൂപ്പർ ഡീലക്സാണ് ഫഹദിന്റെ മറ്റൊരു ചിത്രം. കമൽഹാസൻ നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം വിക്രത്തിനു ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ് സിനിമയാണ് മാമന്നൻ.കഴിഞ്ഞ വർഷം അല്ലു അർജുൻ ചിത്രം പുഷ‌്‌പയിലൂടെ തെലുങ്കിലും അരങ്ങേറ്റം നടത്തിയിരുന്നു. പുഷ്പയിലും പ്രതിനായക വേഷമായിരുന്നു. തെലുങ്കിൽ രണ്ടാമത്തെ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ഫഹദ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.