ന്യൂഡൽഹി: കൊടുങ്ങല്ലൂർ സ്വദേശിയും ഇന്ത്യൻ മർച്ചന്റ് നേവിയിലെ ആദ്യ വനിതാ ക്യാപ്ടനുമായ രാധിക മേനോനും കാഴ്ച പരിമിതയായ സാമൂഹ്യ പ്രവർത്തക ടിഫാനി ബ്രാറിനും വനിതാ ദിനത്തിൽ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ഏർപ്പെടുത്തിയ നാരീ പുരസ്കാരം. രാധികയ്ക്ക് 2021ലേയും ടിഫാനിക്ക് 2020ലേയും പുരസ്കാരം ഇന്ന് ഡൽഹിയിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിക്കും.
കേരളത്തിൽ നിന്നുള്ള രണ്ടുപേർ അടക്കം 29 വ്യക്തികൾ അവാർഡ് സ്വീകരിക്കും. സ്ത്രീകളുടെ ശാക്തീകരണത്തിനായി വിശിഷ്ട സേവനങ്ങൾ നൽകിയവർക്കും വിവിധ മേഖലകളിൽ അതുല്യ സംഭാവനകൾ നൽകിയവർക്കുമാണ് പുരസ്കാരം. പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |