കൊല്ലം: ഓച്ചിറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൻ.ബി ത്രിവിക്രമൻ പിള്ള ഫൗണ്ടേഷൻ ഫോർ ആർട്സ് ആൻഡ് ലിറ്ററേച്ചർ 'ഭരണകൂട ഭീകരതയുടെ നാൾ വഴികൾ' എന്ന വിഷയത്തിൽ ഉപന്യാസമത്സരം സംഘടിപ്പിക്കുന്നു. 1972 ഏപ്രിൽ 22ന് ഇന്ത്യൻ രാഷ്ട്രപതി ഭരണഘടനയുടെ 311 (2) (സി) പ്രകാരം ദേശീയസുരക്ഷയ്ക്ക് അപകടമാണെന്ന് കാട്ടി ഏജീസ് ഓഫീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന എൻ.ബി. ത്രിവിക്രമണ പിള്ളയെ സർവീസിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. ഇതിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായാണ് ഉപന്യാസ മത്സരം. പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന മത്സരത്തിന് പ്രായപരിധിയില്ല. ലേഖനങ്ങൾ അഞ്ച് പേജിൽ കവിയാൻ പാടില്ല. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ലേഖനങ്ങൾക്ക് കാഷ് അവാർഡും, മെമന്റോയും സർട്ടിഫിക്കേറ്റും നൽകും. ലേഖനങ്ങൾ വാട്സ് ആപ്പിലോ തപാലിലോ ഏപ്രിൽ 15ന് മുമ്പ് നൽകണം. പി.ജെ. ഉണ്ണികൃഷ്ണൻ- 9496328080, നിള അനിൽകുമാർ - 9961704234.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |