തിരുവനന്തപുരം: വിവാഹം രജിസ്റ്റർ ചെയ്യുന്നതുപോലെ വിവാഹമോചനവും രജിസ്റ്റർ ചെയ്യാനുള്ള നിയമവും ചട്ടഭേദഗതിയും തയ്യാറാക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ പറഞ്ഞു. വിവാഹ മോചന രജിസ്ട്രേഷൻ സമയത്ത് കുഞ്ഞുങ്ങളുണ്ടെങ്കിൽ അവരുടെ സംരക്ഷണത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തും. പുനർവിവാഹിതരാവുമ്പോൾ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാണിത്. വിവാഹ രജിസ്ട്രേഷൻ പൂർണമായും ഓൺലൈനിലാക്കും.
ഭൂമി രജിസ്ട്രേഷന് ഉൾപ്പെടെ ആധാരം ഹാജരാക്കുന്ന ദിവസം തന്നെ നടപടികൾ പൂർത്തിയാക്കി തിരികെ നൽകുന്നതിനായി രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ലഘൂകരിക്കും. രജിസ്ട്രാറുടെ മുന്നിൽ ഹാജരാക്കേണ്ടതില്ലാത്ത ആധാരങ്ങൾക്ക് ഓൺലൈൻ രജിസ്ട്രേഷനുള്ള സാദ്ധ്യതകളും ആരായും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |