ഉദ്ഘാടനം നാളെ രാവിലെ 11ന്
ഉപഭോക്താക്കൾക്കായി 'റിയൽ ബിസ്മി, റിയൽധമാക്ക" സമ്മാനപദ്ധതി
കൊച്ചി: ഗൃഹോപകരണ വിപണിയിലെ പ്രമുഖരായ റിയൽ ബിസ്മിയുടെ ഷോറൂം ഇനി കൊടുങ്ങല്ലൂരിലും. കൊടുങ്ങല്ലൂർ ടി.കെ.എസ് പുരത്ത് 10,000 ചതുരശ്രഅടി വിസ്തീർണത്തിൽ ലോകോത്തര ഗൃഹോപകരണ ബ്രാൻഡുകളുടെ വിപുലമായ ശ്രേണിയുമായാണ് ഷോറൂം ഒരുക്കിയിട്ടുള്ളത്.
ഉദ്ഘാടനം നാളെ രാവിലെ 11ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ. ഫസൽ ഗഫൂർ നിർവഹിക്കും. ഉദ്ഘാടനദിവസം ഷോറൂം സന്ദർശിക്കുന്നവർക്ക് വിസിറ്റ് ആൻഡ് വിൻ നറുക്കെടുപ്പിന്റെ ഭാഗമാകാം. ഓരോ അരമണിക്കൂറിലും നറുക്കെടുപ്പിലൂടെ വിജയികളാവുന്നവരെ കാത്തിരിക്കുന്നത് എൽ.ഇ.ഡി ടിവി ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ്.
ഉപഭോക്താക്കൾക്കായി ആകർഷക ഓഫറുകളും 'റിയൽ ബിസ്മി, റിയൽ ധമാക്ക" സമ്മാനപദ്ധതിയും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. നറുക്കെടുപ്പിലൂടെ 15 ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. നിസാൻ മാഗ്നൈറ്റ് കാറാണ് ബമ്പർ സമ്മാനം. എല്ലാ പർച്ചേസുകൾക്കും ഉറപ്പായ സമ്മാനങ്ങളുമുണ്ട്.
ലക്ഷ്യം 25 ഷോറൂമുകൾ
1984ൽ വി.എ. യൂസഫിന്റെ നേതൃത്വത്തിലാണ് ബിസ്മിയുടെ തുടക്കം. എറണാകുളം കലൂർ സ്റ്റേഡിയം, നെട്ടൂർ, അങ്കമാലി, കോതമംഗലം, തോപ്പുംപടി, തൊടുപുഴ, കോഴിക്കോട് തൊണ്ടയാട്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് നിലവിൽ ഷോറൂമുകൾ. 2025 ഓടെ കേരളത്തിൽ 25 ഷോറൂമുകളാണ് ലക്ഷ്യം.
ഡോ.വി.എ. അഫ്സൽ, വി.വൈ. സഫീന, വി.എ. അസർ മുഹമ്മദ്, നഫീസ യൂസഫ് എന്നിവരാണ് റിയൽ ബിസ്മി ഡയറക്ടർ ബോർഡ് അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |