വനിതാ ലോകകപ്പിൽ ഇന്ത്യ ഇന്ന് ബംഗ്ളാദേശിനെതിരെ
ഹാമിൽട്ടൺ : സെമിയിലെത്താൻ വിജയം അനിവാര്യമായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഇന്ന് ബംഗ്ളാദേശിനെ നേരിടും. പ്രാഥമിക റൗണ്ടിൽ ഇന്ത്യയുടെ ആറാം മത്സരമാണിത്. ആദ്യ അഞ്ചുമത്സരങ്ങളിൽ രണ്ടെണ്ണം മാത്രം ജയിക്കാൻ കഴിഞ്ഞ ഇന്ത്യ നാലുപോയിന്റുമായി പട്ടികയിൽ നാലാമതാണ്.നാലുമത്സരങ്ങളിൽ ഒന്നുമാത്രം ജയിച്ച ബംഗ്ളാദേശ് ഏഴാമതും.
ആസ്ട്രേലിയ (10),ദക്ഷിണാഫ്രിക്ക(8),വിൻഡീസ് (6) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. അഞ്ചുകളികളിൽ നിന്ന് നാലുപോയിന്റുമായി അഞ്ചാമതുള്ള ഇംഗ്ളണ്ടിൽ നിന്നാണ് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി. ദുർബലരായ പാകിസ്ഥാൻ,ബംഗ്ളാദേശ് എന്നീ ടീമുകളുമായാണ്. ഇംഗ്ളണ്ടിന്റെ ഇനിയുള്ള മത്സരങ്ങൾ.ഇന്ത്യയ്ക്ക് ഇന്നത്തേത് കൂടാതെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഒരു മത്സരം കൂടിയുണ്ട്.
വെസ്റ്റ് ഇൻഡീസിനും പാകിസ്ഥാനുമെതിരെ വിജയം നേടിയ ഇന്ത്യ ന്യൂസിലാൻഡ്,ഇംഗ്ളണ്ട്,ആസ്ട്രേലിയ എന്നിവരോടാണ് തോറ്റത്. സ്മൃതി മന്ഥാന,മിഥാലി രാജ്,ഹർമൻപ്രീത് കൗർ,ജുലാൻ ഗോസ്വാമി തുടങ്ങിയ താരങ്ങളുടെ കരുത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
6.30 am മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |