SignIn
Kerala Kaumudi Online
Saturday, 27 April 2024 4.39 AM IST

അടിച്ചമർത്തപ്പെട്ട വികാരങ്ങളും മതവും ലൈംഗികതയും, ബലൗർ റിവ്യൂ

kk

മതാദ്ധ്യാപികയും നഗരത്തിലെ പ്രധാന പുരോഹിതന്റെ ഭാര്യയുമായ ഏകറ്റെറിനയുടെയും കുടുംബത്തിന്റെയും കഥയാണ് ഒക്ടേവ് ചെലേറു സംവിധാനം ചെയ്ത ചെയ്ത റുമേനിയൻ ചിത്രമായ ഹയർ ലാ (ബെലേറു) പറയുന്നത്. ബലൗറെന്നത് റുമേനിയൻ യക്ഷിക്കഥകളിലെ വ്യാളിയെയാണ് സൂചിപ്പിക്കുന്നത്. നായകൻ യുദ്ധം ചെയ്യുകയും പരാജയപ്പെടുത്തുകയും ചെയ്യുന്ന ഒരു വ്യാളിയാണ് ബലൗർ, തന്റെ ലക്ഷ്യത്തിലെത്താനുള്ള വഴിയിൽ നായകൻ മറികടക്കേണ്ട ഒരു വെല്ലുവിളിയെ ബലൗർ പ്രതിനിധീകരിക്കുന്നു. . മതം, ലൈംഗികത, ധാർമ്മികത അങ്ങനെ എന്തുമാകാം ബലൗർ.

ഏകറ്റെറിനയുടെയും ഭർത്താവ് ഫാ. ദ്രാഗോസിന്റെയും മകൻ ഫ്ലോറിന്റെയും ജീവിതത്തിലേക്ക് 16കാരനായ യുലിയു എന്ന വിദ്യാർത്ഥി കടന്നുവരുമ്പോൾ സംഭവിക്കുന്ന സ്ഫോടനാത്മകമായ സംഭവങ്ങളാണ് സിനിമയുടെ പ്രതിപാദ്യം. അടിച്ചമർത്തപ്പെട്ട സ്ത്രീത്വവും ലൈംഗികതയും സിനിമയുടെ പ്രമേയങ്ങളിലൊന്നാണ് തന്റെ ജീവിതത്തിലെ മിക്കവാറും എല്ലാ മേഖലകളിലും അസന്തുഷ്ടിയുടെ ആഴങ്ങളിലേക്ക് വഴുതിവീഴുന്നവളാണ് ഏകറ്റെറീന. ഇപ്പോൾ തന്റെ മകൻ വളർന്നു, ഇപ്പോൾ അവളുടെ ആവശ്യമില്ല, ഭർത്താവുമായുള്ള ബന്ധം പൂർണമായും തൃപ്തികരമല്ല, ഹൈസ്‌കൂളിലെ മതാദ്ധ്യാപികയായ അവളുടെ ജോലി സഹപ്രവർത്തകരും വിദ്യാർത്ഥികളും അവഗണിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവത്തിന്റെ പേരിൽ അവളെ അപമാനിക്കാൻ സ്വന്തം കുടുംബവും ഭർത്താവിന്റെ കുടുംബവവും എല്ലാ അവസരങ്ങളും ഉപയോഗിക്കുന്നു.

kk

സമകാലിക സമൂഹങ്ങളിൽ ഏറ്റവും ക്രൂരമായി അടിച്ചമർത്തപ്പെടുന്നത് ഒരുപക്ഷേ സ്ത്രീ ലൈംഗികതയാണ്. എകറ്റെറിനയും നേരിടുന്നത് അത്തരമൊരുവസ്ഥയാണ്. ഭർത്താവ് ഒരു യാഥാസ്ഥിതിക പുരോഹിതനായതു കൊണ്ടുതന്നെ മതപരവും വിശ്വാസപരവുമായ ചട്ടക്കൂടിനുള്ളിലേക്ക് അവൾക്കും ഒതുങ്ങേണ്ടി വരുന്നു. എന്നാൽ ഇതിനുള്ളിൽ ഒതുങ്ങിനിൽക്കാൻ അവൾ ആഗ്രഹിക്കുന്നില്ല. അവൾ ശാരീരികമായും വൈകാരികമായും വരണ്ടുപോകുന്നു. അവളുടെ ലൈംഗികത അടിച്ചമർത്തപ്പെടുന്നതായി അവൾ കരുതുന്നു. സ്വന്തം ലൈംഗികതയെ ആസ്വദിക്കാനും മനസിലാക്കാനും അവൾക്ക് ഒരിക്കലും അവസരം ലഭിച്ചിരുന്നില്ല.

ഈ പശ്ചാത്തലത്തിലാണ് യുലിയു എന്ന വിദ്യാർത്ഥി ഏകറ്റെറിനയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. യൂലിയുമൊത്തുള്ള ആ രാത്രി അവളുടെ അടിച്ചമർത്തപ്പെട്ട എല്ലാ വികാരങ്ങളുടെ മോചനവും മതപരമായ വിലക്കുകളിൽ നിന്നുള്ള കലാപമായും മാറുന്നു. . യൂലിയുവിനെപ്പോലെയുള്ള പ്രശ്നക്കാരനായ കുട്ടിയുടെ വിചിത്രവും സാമൂഹ്യ വിരുദ്ധവുമായ പെരുമാറ്റവും സോഷ്യൽ മീഡിയ ഇന്ന് നമ്മുടെ ജീവിതത്തിന് നൽകുന്ന അപകടങ്ങളും സിനിമയിലെ പ്രതിപാദ്യ വിഷയമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IFFK, REVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.