മൂന്ന് പ്രണയങ്ങളുടെ കഥ പറയുന്ന അനുരാഗം കൊച്ചിയിൽ ആരംഭിച്ചു. ഷഹാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അശ്വിൻ ജോസ്, പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം മേനോൻ, മലയാളത്തിന്റെ പഴയ കാല അഭിനേത്രി ഷീല എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
96 എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് കോമഡി ഫാമിലി ഡ്രാമയിൽ ഒരുങ്ങുന്ന ചിത്രത്തിലെ നായിക. പ്രദർശനത്തിന് ഒരുങ്ങുന്നധ്യാൻ ശ്രീനിവസാൻ, ദിലീഷ് പോത്തൻ ചിത്രം പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഷഹാദ്. ജോണി ആന്റണി, ലെന, ദുർഗകൃഷ്ണ, ജാഫർ ഇടുക്കി, സുധീഷ്, മണികണ്ഠൻ പട്ടാമ്പി എന്നിവരാണ് അനുരാഗത്തിലെ മറ്റു താരങ്ങൾ. ലക്ഷ്മിനാഥ് ആണ് തിരക്കഥ ഒരുക്കുന്നത്. സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് ഗോപിയാണ് ഛായാഗ്രഹണം . ഗാനങ്ങൾ മനു മഞ്ജിത്, സംഗീതം ജോയൽ ജോൺസ്.
സത്യാ സിനിമാസിന്റെ ബാനറിൽ എൻ. സുധീഷും പ്രേമചന്ദ്രൻ എ.ജിയും ചേർന്നാണ് നിർമ്മാണം. എഡിറ്റർ ലിജോ പോൾ, കലാസംവിധാനം അനീസ് നാടോടി. പ്രോജക്ട് ഡിസൈനർ ഹാരിസ് ദേശം. പ്രൊഡക്ഷൻ കൺട്രോളർ സനൂപ് ചങ്ങനാശേരി . പി..ആർ. ഒ വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |