SignIn
Kerala Kaumudi Online
Thursday, 19 September 2024 1.50 AM IST

കിഴക്കമ്പലം ദീപു വധക്കേസ്: നാല് പേർക്കെതിരെ കുറ്റപത്രം

Increase Font Size Decrease Font Size Print Page

കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി - 20 പ്രവർത്തകൻ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൾ റഹ്മാൻ (36), സി.പി.എം പ്രവർത്തകരായ ചേലക്കുളം പറാട്ട് വീട്ടിൽ സൈനുദ്ദീൻ (27), നെടുങ്ങാടൻ വീട്ടിൽ ബഷീർ (38), വില്യപറമ്പിൽ അസീസ് (45) എന്നിവർക്കെതിരെ കുന്നത്തുനാട് പൊലീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം നൽകി.

കുന്നത്തുനാട് എം.എൽ.എയ്‌ക്കെതിരായ വിളക്കണയ്‌ക്കൽ സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ഫെബ്രുവരി 12നാണ് ചേലക്കുളം കാവുങ്ങപ്പറമ്പ് ചായാട്ട് ഞാലിൽ വീട്ടിൽ കുഞ്ഞാറുവിന്റെ മകൻ ദീപു (38) ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഫെബ്രുവരി 16ന് മരിച്ചു.

ഫെബ്രുവരി 12ന് വൈകിട്ട് ഏഴു മണിയോടെ പാറപ്പുറം കോളനി ഭാഗത്തു വച്ചാണ് അക്രമമുണ്ടായത്. ദീപു പട്ടികജാതിക്കാരനായതിനാൽ പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MURDERCASE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.