കൊച്ചി: ചെക്ക് റിപ്പബ്ളിക്കൻ വാഹന ബ്രാൻഡായ സ്കോഡ കഴിഞ്ഞമാസം ഇന്ത്യയിൽ കുറിച്ചത് എക്കാലത്തെയും ഉയർന്ന പ്രതിമാസ വില്പനനേട്ടം. 5,608 യൂണിറ്റുകളാണ് മാർച്ചിൽ കമ്പനി ഫാക്ടറിയിൽ നിന്ന് പുതുതായി ഡീലർഷിപ്പുകളിലെത്തിച്ചത്.
ഇന്ത്യയിൽ കമ്പനിയുടെ രണ്ടുദശാബ്ദം നീളുന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില്പനയാണിത്. 2012 ജൂണിൽ രേഖപ്പെടുത്തിയ 4,923 യൂണിറ്റുകളുടെ റെക്കാഡാണ് പഴങ്കഥയായത്. പുത്തൻ മോഡലുകൾ ഇന്ത്യൻ ഉപഭോക്താക്കളുടെ അഭിരുചിക്കും ഇന്ത്യൻ നിരത്തുകൾക്കും ഇണങ്ങുംവിധം പുറത്തിറക്കാനുള്ള കമ്പനിയുടെ 'ഇന്ത്യ 2.0" പ്രൊജക്ടാണ് നേട്ടത്തിന് സഹായകമായതെന്ന് സ്കോഡ പ്രതികരിച്ചു.
സ്കോഡയുടെ കുഷാക്ക്, സ്ളാവിയ, കോഡിയാക്ക്, ഒക്ടാവിയ, സൂപ്പർബ് എന്നിവയ്ക്ക് മികച്ച സ്വീകാര്യതയാണ് ഇന്ത്യയിൽ ലഭിക്കുന്നത്. 10,000നുമേൽ ബുക്കിംഗാണ് പുതിയ സ്കോഡ സ്ളാവിയയ്ക്ക് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |