SignIn
Kerala Kaumudi Online
Saturday, 21 September 2024 4.36 AM IST

ബിറ്റ്കോയിൻ നിയമപരമാക്കി ഹോണ്ടുറാസ്

Increase Font Size Decrease Font Size Print Page
df

ടെഗുസിഗൽപ്പ: വടക്കേ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസ്, സ്‌പെഷ്യൽ ഇക്കണോമിക് സോണിൽ ക്രിപ്റ്റോകറൻസിയായ ബിറ്റ്‌കോയിൻ ഉപയോഗിക്കാൻ നിയമപരമായി അംഗീകാരം നൽകി. എൽസാൽവദോറിന് ശേഷം ബിറ്റ്‌കോയിന് ലീഗൽ ടെൻഡർ നൽകുന്ന ആദ്യ രാജ്യമാണ് ഹോണ്ടുറാസ്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ഹോണ്ടുറാസിന്റെ അയൽരാജ്യമായ എൽസാൽവദോർ ബിറ്റ്‌കോയിനെ ലീഗൽ ടെൻഡറായി അംഗീകരിച്ചത്. ഏതെങ്കിലും ഒരു ക്രിപ്‌റ്റോകറൻസിയെ ലീഗൽ ടെൻഡറായി അംഗീകരിച്ച ആദ്യ രാജ്യവും എൽസാൽവദോർ ആണ്. ഒരു കറൻസിയെ നിയമപരമായി ഇടപാടുകൾ നടത്താൻ അംഗീകരിക്കുന്നതിനെ ആണ് ലീഗൽ ടെൻഡർ എന്ന് പറയുന്നത്. വിനോദ സഞ്ചാര മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് 2020ൽ നിലവിൽവന്ന ഹോണ്ടുറാസ് പ്രോസ്‌പെറ എന്ന സ്‌പെഷ്യൽ ഇക്കണോമിക് സോണിലാണ്, ബിറ്റ്‌കോയിൻ ഉപയോഗിക്കാന്‍ അനുമതി. പ്രാദേശിക സർക്കാരുകൾ, ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ബിറ്റ്‌കോയിൻ ബോണ്ടുകൾപുറത്തിറക്കാനും സ്‌പെഷ്യൽ ഇക്കണോമിക്ക് സോണിൽ അനുമതി ഉണ്ടാവും. റോട്ടൻ ദ്വീപിന്റെ ഭാഗങ്ങളും അറ്റ്‌ലാന്റിക് തീരത്തുള്ള ലാസീബ നഗരവും ഉൾക്കൊള്ളുന്നതാണ് ഹോണ്ടുറാസ് പ്രോസ്‌പെറ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.