തിരുവനന്തപുരം: ആർ.എ.കെയുടെ ടൈലുകൾ, സാനിറ്ററിവെയർ എന്നിവ വളരെ ഗുണനിലവാരം നിലനിറുത്തി സ്വന്തം കമ്പനിയിലാണ് നിർമ്മിക്കുന്നതെന്ന് ആർ.എ.കെ സെയിൽസ് പ്രസിഡന്റ് സഞ്ജയ് ശർമ പറഞ്ഞു. പുതിയ ഡിസൈനിലുള്ള ആർ.എ.കെയുടെ അഞ്ച് ലക്ഷം സ്ക്വയർ ഫീറ്റ് ടൈൽസ് വാങ്ങിയ ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി.വിഷ്ണു ഭക്തനെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൈലുകൾ 8 രാജ്യങ്ങളിലാണ് നിർമ്മിക്കുന്നത്. ഏറ്റവും കൂടുതൽ ടൈലും സാനിട്ടറിവെയറും 179 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ലോകോത്തര നിലവാരമുള്ള ടൈലുകൾ സാനിട്ടറിവെയറുകൾ പല രീതിയിലുള്ള ക്വാളിറ്റി പരിശോധന നടത്തിയശേഷമാണ് വിപണിയിലെത്തിക്കുന്നത് . 50 വർഷം വരെ ടൈലുകളുടെ ക്വാളിറ്റി നിലനിൽക്കും. ഇൗ വർഷം ആർ.എ.കെയിൽ നിന്നും ന്യൂരാജസ്ഥാന മാർബിൾസ് കേരളത്തിലെ ഏറ്റവും വലിയ പർച്ചേസാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി.വിഷ്ണു ഭക്തനെ സെയിൽസ് പ്രസിഡന്റ് സഞ്ജയ് ശർമ്മ, വൈസ് പ്രസിഡന്റ് മദൻ മോഹൻ, എസ്.എസ് യാദവ്, ജനറൽ മാനേജർ റെജിന്ദർ സിംഗ്, റീജിയണൽ മാനേജർ അരുൺ. വി.എസ്, സെയിൽസ് മാനേജർ ശ്രീനാഥ് .വി,സാനിറ്ററി ടെറിട്ടറി മാനേജർ രാജേഷ് മോൻ എന്നിവർ ചേർന്ന് പൊന്നാടയണിച്ച് ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |