SignIn
Kerala Kaumudi Online
Friday, 26 April 2024 7.47 PM IST

കെ.റെയിൽ പദ്ധതിക്ക് പാർട്ടി കോൺഗ്രസ് പിന്തുണ: മുഖ്യമന്ത്രി

pinarayi

കണ്ണൂർ: കെ.റെയിൽ പദ്ധതി നടപ്പാക്കാൻ പാർട്ടി കോൺഗ്രസിന്റെ പിൻതുണയുണ്ടെന്നും ,അതിന്റെ കരുത്തിൽ സർക്കാർ മുൻപോട്ടു പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി കോൺഗ്രസിൽ രണ്ടു വിഭാഗമുണ്ടെന്നാണ് നിഷ്പക്ഷമാണെന്ന് എഴുതിക്കൊണ്ടിരിക്കുന്നവരും

ചില അന്തിചർച്ചക്കാരും പറഞ്ഞത്. പാർട്ടിയിൽ ബംഗാൾ ലൈനും കേരള ലൈനുമൊന്നുമില്ലെന്ന് പാർട്ടി കോൺഗ്രസ് കഴിഞ്ഞതോടെ തെളിഞ്ഞില്ലേ. ഞങ്ങളെല്ലാം പാർട്ടിയുടെ അഖിലേന്ത്യാനയമാണ് നടപ്പിലാക്കുന്നത്. കെ.റെയിൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.എയിംസ് അനുവദിച്ചിട്ടും ചില സംസ്ഥാനങ്ങൾ നടപ്പിലാക്കിയില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ ഞങ്ങൾക്കു തന്നു നോക്കൂ നടപ്പിലാക്കി കാണിച്ചു തരാമെന്നാണ് ഞാൻ അതിന് മറുപടി പറഞ്ഞത്. നിങ്ങൾ നടപ്പിലാക്കുമെന്നറിയാമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
എൽ.ഡി. എഫിന്റെ കാലത്ത് ഒന്നും നടക്കാൻ പാടില്ലെന്നാണ് ചിലർ വിചാരിക്കുന്നത്. നാടിന്റെ വികസനത്തിന് എല്ലാവരും കൂടെ നിൽക്കുകയാണ് വേണ്ടത്. വീഴ്ചകൾ ചൂണ്ടിക്കാട്ടാം. പരിശോധിക്കാനും തിരുത്താനും തയ്യാറാണ്. . കാർബൺ ബഹിർഗമനം ഈ പദ്ധതിവന്നാൽ വലിയ തോതിൽ കുറയ്ക്കാൻ കഴിയും. യു.ഡി. എഫിന് ബുള്ളറ്റ് ട്രെയിനാവാം എൽ. ഡി. എഫ് അതു നടപ്പിലാക്കരുതെന്നാണ് ചിലർ പറയുന്നത്. ദേശീയ പാത വികസനം അന്നത്തെ യു.ഡി. എഫ് കൃത്യമായി നടപ്പിലാക്കിയിരുന്നെങ്കിൽ അയ്യായിരം കോടി രൂപ കേരളത്തിന് ഇപ്പോൾ നഷ്ടമാവില്ലായിരുന്നു.ജലപാത പദ്ധതി, ഗെയിൽപ ദ്ധതി എന്നിവയും ഈ സർക്കാർ നടപ്പാക്കും- മുഖ്യമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.