തിരുവനന്തപുരം: കേരള സർവകലാശാല ഡിസംബറിൽ നടത്തിയ ഒമ്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി./ ബികോം.എൽ.എൽ.ബി./ ബി.ബി.എ.എൽ.എൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.
ഏപ്രിൽ 29 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.സി.എ. (റെഗുലർ - 2020 സ്കീം - 2020 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
2021 - 22 അദ്ധ്യയന വർഷത്തെ മധ്യവേനൽ അവധി കാലയളവിൽ എല്ലാ അദ്ധ്യാപകരും നിലവിലുള്ള യു.ജി./പി.ജി. സെമസ്റ്ററുകളുടെ ബാക്കി വരുന്ന ക്ലാസുകൾ സൗകര്യപ്രദമായ രീതിയിൽ (ഓഫ്ലൈൻ/ഓൺലൈൻ) നടത്തണം. ഈ സമയത്ത് പരീക്ഷാ ചുമതലകളുള്ളവർ വീഴ്ച വരുത്തരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |