തിരുവനന്തപുരം: ക്ലീൻ കേരള കമ്പനി എം.ഡിയായി ജി.കെ.സുരേഷ്കുമാറിനെ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ലാ ഡെപ്യൂട്ടി കളക്ടറായി കഴിഞ്ഞ മേയിലാണ് അദ്ദേഹം വിരമിച്ചത്. തുടർന്ന് വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.
കൊവിഡ് കാലത്ത് തലസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായിരുന്ന സുരേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു. പ്രളയകാലങ്ങളിൽ തിരുവനന്തപുരം, കൊല്ലം താലൂക്കുകളിൽ തഹസിൽദാരായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഡോ.ലിറ്റിൽ ഹെലൻ പട്ടം സെന്റ് മേരീസ് സ്കൂളിൽ ഹയർ സെക്കൻഡറി അദ്ധ്യാപികയാണ്: മകൻ: എബി സുരേഷ് (മെഡിക്കൽ വിദ്യാർത്ഥി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |