തിരുവനന്തപുരം: പുത്തൻ ആശയങ്ങൾക്കും സാങ്കേതിക വിദ്യയ്ക്കും കരുത്ത് നൽകാനായി കേരള സ്റ്റാർട്ടപ്പ് മിഷൻ നടത്തിയ ഗ്രാന്റ് ചലഞ്ചിൽ 30 ലക്ഷത്തിന്റെ ഗ്രാന്റ് കരസ്ഥമാക്കി സ്റ്റാർട്ടപ്പ് സംരംഭമായ അക്യൂട്ട്രോ ടെക്നോളജി. ആട്ടോ മൊബൈൽ മേഖലക്കുവേണ്ടി രൂപകല്പന ചെയ്ത പുതിയ സാങ്കേതിക വിദ്യയായ ഐകോറിനാണ് ഗ്രാന്റ് ലഭിച്ചത്. കേരള സർക്കാരിന്റെ ഇ-ഹെൽത്ത് ഹാക്കത്തോൺ അവാർഡും ടെക്നോപാർക്ക് സ്ഥാപകനായ ഡോ.ചന്ദ്രശേഖരൻ നായർ, ട്രിനിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ.അരുൺ സുരേന്ദ്രൻ എന്നിവർ ഉപദേശക സ്ഥാനത്തുള്ള അക്യൂട്ട്രോ കരസ്ഥമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |