കോഴിക്കോട്: നടി സുരഭി ലക്ഷ്മി മുൻകൈയെടുത്ത് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു.
ജീപ്പ് ഓടിക്കുന്നതിനിടെ പട്ടാമ്പി വിളയൂരിലെ വയലശേരി മുസ്തഫ (39) കുഴഞ്ഞുവീഴുകയായിരുന്നു.
വഴിതെറ്റി കോഴിക്കോട് നഗരത്തിൽ കുടുങ്ങിയ മാനസിക വെല്ലുവിളിയുള്ള ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ച് ചൊവ്വാഴ്ച രാത്രി ഇറങ്ങിയതായിരുന്നു മുസ്തഫ. ആരും സഹായിക്കാനില്ലാതെ അവശനിലയിൽ റോഡിൽ കിടന്ന മുസ്തഫയെ കണ്ട സുരഭി പൊലീസ് സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നും യുവതി കുഞ്ഞിനെയും കൊണ്ട് പുറത്തു പോവുകയായിരുന്നു. ഇവർ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിനെ തുടർന്നാണ് മുസ്തഫ അന്വേഷിച്ചിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |