തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷനിൽ സെലക്ഷൻ ഗ്രേഡ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 549/2019) തസ്തികയിലേക്ക് 27 ന് രാവിലെ 9 മണിമുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളും ഒറ്റത്തവണ പ്രമാണപരിശോധനാ സർട്ടിഫിക്കറ്റും സഹിതം ഹാജരാകണം.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (മ്യൂസിക്) രണ്ടാം എൻ.സി.എ എസ്.ഐ.യു.സി. നാടാർ (കാറ്റഗറി നമ്പർ 376/2021) തസ്തികയിലേക്ക് 27 ന് രാവിലെ 9.30 നും അസിസ്റ്റന്റ് പ്രൊഫസർ (സ്റ്റാറ്റിസ്റ്റിക്സ്) നാലാം എൻ.സി.എ. പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 415/2021) തസ്തികയിലേക്ക് 27 ന് രാവിലെ 9.45 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (പെയിന്റർ ജനറൽ) (കാറ്റഗറി നമ്പർ 87/2019) തസ്തികയിലേക്ക് 28 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫുഡ് പ്രൊഡക്ഷൻ ജനറൽ)- എൻ.സി.എ. മുസ്ലിം, എൽ.സി./എ.ഐ., ഒ.ബി.സി.) (കാറ്റഗറി നമ്പർ 36/2019, 37/2019, 38/2019) തസ്തികയിലേക്ക് 29 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
പ്രായോഗിക പരീക്ഷ
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ 88/2019) തസ്തികയിലേക്ക് 26, 27, 28 തീയതികളിൽ രാവിലെ 6 മണിക്ക് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രായോഗിക പരീക്ഷ നടത്തും. സമയം കഴിഞ്ഞ് എത്തുന്നവരെ പ്രായോഗിക പരീക്ഷയിൽ പങ്കെടുപ്പിക്കില്ല.
ഒ.എം.ആർ. പരീക്ഷ
കേരള സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ കെമിസ്റ്റ് (പാർട്ട് 1 - ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 305/2021) തസ്തികയിലേക്ക് 24 ന് രാവിലെ 10.30 മുതൽ 12.30 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
കേരള തുറമുഖ വകുപ്പിൽ ഓഫീസർ ഇൻ ചാർജ്ജ് - എൻ.സി.എ. ഈഴവ/ബില്ലവ/തിയ്യ (കാറ്റഗറി നമ്പർ 672/2021) തസ്തികയിലേക്ക് 29 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
വകുപ്പുതല പരീക്ഷാതീയതിയിൽ മാറ്റം
വകുപ്പുതല പരീക്ഷ ജനുവരി 2022 ന്റെ ഭാഗമായി 23 ന് ഉച്ചയ്ക്ക് ശേഷം 2 മുതൽ 4 വരെ നടത്താൻ നിശ്ചയിച്ചിട്ടുള്ള അക്കൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യൂട്ടീവ് ഓഫീസേഴ്സ് - രണ്ടാം പേപ്പർ (പേപ്പർ കോഡ് 008043) (കേരള സർവീസ് റൂൾസ്) എന്ന പരീക്ഷ മേയ് 3 ന് ഉച്ചയ്ക്കുശേഷം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |