SignIn
Kerala Kaumudi Online
Friday, 26 April 2024 11.37 AM IST

നാല് സ്ത്രീരത്നങ്ങൾക്ക് ശ്രീരത്ന പുരസ്‌ക്കാരം

award

തിരുവനന്തപുരം: വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച നാല് വനിതകളെ കേരള കലാകേന്ദ്രം ശ്രീരത്ന പുരസ്‌ക്കാരം നൽകി ആദരിക്കും.

ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ശസ്‌ത്രജ്ഞ ഡോ. ആർ. എസ്. ജയശ്രീ, തിരുവനന്തപുരം കണ്ണാശുപത്രി സൂപ്പണ്ട് ഡോ.ചിത്ര രാഘവൻ, കവയിത്രിയും, കഥാകാരിയും, നോവലിസ്റ്റും, കോളമിസ്റ്റുമായ ബൃന്ദ പുനലൂർ, അബുദാബി പ്രസ്റ്റീജ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ റോഷിനി റോബിൻസൺ എന്നിവർക്കാണ് പുരസ്‌ക്കാരം. ഫലകവും, പൊന്നാടയും, കീർത്തിപത്രവുമാണ് നൽകുന്നത്.

28ന് വൈകിട്ട് 4 ന് പാളയം നന്ദാവനം പാണക്കാട് ഹാളിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എം.ബി. രാജേഷ് ശ്രീരത്ന അവാർഡും സുധ തെക്കേമഠത്തിന് പത്താമത് കമലാ സുരയ്യ ചെറുകഥ അവാർഡും സമ്മാനിക്കും.

ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അദ്ധ്യക്ഷത വഹിക്കും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണവും പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് റ്റി.കെ.എ. നായർ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, ഡോ. ജോർജ്ജ് ഓണക്കൂർ, നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ ചാൻസലർ എം.എസ്. ഫൈസൽ ഖാൻ, കേരള സംഗീത നാടക അക്കാ‌ഡമി മുൻ സെക്രട്ടറി കെ. ആനന്ദകുമാർ എന്നിവർ ആശംസാ പ്രസംഗവും നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.