കോഴിക്കോട്: ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാനായി എ.പി. അബ്ദുള്ളക്കുട്ടിയെ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തത് കേരളത്തിന് അഭിമാനമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആദ്യമായാണ് ഒരു മലയാളിക്ക് ഈ സ്ഥാനം ലഭിക്കുന്നത്. ഹജ്ജ് തീർത്ഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകാൻ അബ്ദുള്ളക്കുട്ടിക്ക് കഴിയും. കമ്മിറ്റിയിൽ രണ്ട് സ്ത്രീകളെ ഉൾപ്പെടുത്തിയത് മുസ്ലിം സ്ത്രീകളോടുള്ള നരേന്ദ്രമോദി സർക്കാരിന്റെ കരുതലിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |